
തിരുവനന്തപുരം: അനില്‍ അക്കര എംഎല്‍എക്കെതിരായി ഉപയോഗിച്ച നീതു ജോണ്‍സണ്‍ എന്ന കഥാപാത്രത്തെ താൻ സഹായിക്കാൻ തയ്യാറാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. നീതു ജോണ്‍സന്റെ പോസ്റ്റില്‍ നിന്നും സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നയാളാണ് ആ കുട്ടിയെന്ന് അറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ നീതു ജോണ്‍സന് നമ്മുടെ രാജ്യത്തെ ഏത് സ്ഥാപനത്തില്‍ വേണമെങ്കിലും സിവില്‍ സര്‍വീസ് കോച്ചിങ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും സാമ്പത്തിക സഹായവും ചെയ്തു നല്‍കാന്‍ തയ്യാറാണെന്ന് ഞാനും അറിയിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം സൈബര്‍ പേജുകളില്‍ പ്രചരിപ്പിച്ച നീതു ജോണ്‍ എന്ന കഥാപാത്രം വ്യാജമാണെന്നും പ്രചാരണം പൊള്ളയാണെന്നും തെളിയിക്കുന്നതിനായി അനില്‍ അക്കര വടക്കാഞ്ചേരിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് നീതു ജോൺസൺ എന്ന കുട്ടിയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ടത്. വടക്കാഞ്ചേരി MLA അനിൽ അക്കരയും സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകി അവരെ കാത്തിരിക്കുന്നതായി അറിയാൻ സാധിച്ചു. പുറമ്പോക്ക് ഭൂമിയിലെ ചോർന്നൊലിക്കുന്ന കൂരയിൽ ജീവിക്കുന്ന ആ കുട്ടിക്ക് വസ്തു വാങ്ങി നൽകാനും വീട് വച്ചുനൽകാനുമൊക്കെ തയ്യാറായി അനിൽ അക്കരയും രമ്യാ ഹരിദാസുമൊക്കെ മുന്നോട്ടു വന്നതിൽ ഏറെ സന്തോഷമുണ്ട്.
നീതു ജോൺസൻ്റെ പോസ്റ്റിൽ നിന്നും
സിവിൽ സർവ്വീസ് സ്വപ്നം കാണുന്നയാളാണ് ആ കുട്ടിയെന്ന് അറിയാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ നീതു ജോൺസന് നമ്മുടെ രാജ്യത്തെ ഏത് സ്ഥാപനത്തിൽ വേണമെങ്കിലും സിവിൽ സർവ്വീസ് കോച്ചിങ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും സാമ്പത്തിക സഹായവും ചെയ്തു നൽകാൻ തയ്യാറാണെന്ന് ഞാനും അറിയിക്കുകയാണ്.
https://www.facebook.com/ShibuBabyJohnOfficial/posts/2932233110215305
Post Your Comments