കാണ്‍പൂർ: വാനും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കാണ്‍പൂരിലെ കണ്ണൗജ് പ്രദേശത്തെ ജലാൽപുരിലായിരുന്നു വാഹനാപകടം. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബില്ലോർ പ്രദേശത്തെ ബൽറാം നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫറൂഖാബാദിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.
Also read : പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്‌സിൻ ജനങ്ങൾക്ക് നൽകി ചൈനീസ് സർക്കാർ ; എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങൾ
ജലാല്പൂർ ഏരിയയിലൂടെ കടന്നുപോകവെ യുപിഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു, മൂന്നു പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ നാലുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാനിലേക്ക് ഇടിച്ചുകയറുകായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എല്ലാ സഹായവും നൽകാൻ നിർദ്ദേശം നൽകി
Post Your Comments