കര്‍ഷകരുടെ എതിര്‍പ്പ് മറികടന്ന് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ : ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ടി.എന്‍ പ്രതാപന്‍ എം.പി . കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്താകമാനം വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലില്‍ ഒപ്പിട്ട് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് എംപി സുപ്രീംകോടതിയെ സമീപിച്ചത്.
ബില്ലുകള്‍ കര്‍ഷകരുടെ മൗലീകാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ബില്ലിനെതിരെ കേരളവും സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാനം നിയമോപദേശം തേടിയിരുന്നു. കൃഷി ഭരണഘടനയുടെ കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ബില്ല് പാസാക്കിയത് ശരിയായ നടപടിയല്ലെന്നായിരുന്നു അഡീഷണല്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം.
ബില്ലിനെതിരെ രാജ്യത്താകമാനം കര്‍ഷക പ്രക്ഷോഭം ശക്തമാവുകയാണ്.
Post Your Comments