മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനം തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 185 പോയന്റ് ഉയര്‍ന്ന് 37,574 ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 11,111ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെനേട്ടം ആഭ്യന്തര സൂചികകള്‍ക്കും കരുത്തു പകർന്നു. ബിഎസ്ഇയിലെ 916 ഓഹരികള്‍ നേട്ടത്തിലും 202 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 53 ഓഹരികള്‍ക്ക് മാറ്റമില്ല.
Also read ; യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. മികച്ച ശമ്പളം മറ്റ് ആനുകൂല്യങ്ങളും : അപേക്ഷ ക്ഷണിച്ചു
എന്‍ജിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments