Latest NewsNewsIndia

‘ദളിതനാണെങ്കിലും ദരിദ്രരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം ചിന്തിക്കില്ല’; കര്‍ഷക ബില്‍ രാഷ്ട്രപതി ഒപ്പിട്ടതിനെ വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി

ന്യൂഡൽഹി : കര്‍ഷക ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതിനെ രൂക്ഷമായി വിമർശിച്ച് ജിഗ്നേഷ് മേവാനി എംഎല്‍എ. ദളിതനാണെങ്കിലും രാഷ്ട്രപതി അവരോടൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.

ദരിദ്രരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം ചിന്തിക്കില്ല, എന്നാല്‍ ഉയര്‍ന്നതെന്ന് വിളിക്കപ്പെടുന്ന ജാതിയില്‍ ജനിച്ചതുകൊണ്ട് ഒരാള്‍ ദരിദ്രര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളാകണം എന്നില്ലെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.


രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ബില്ലില്‍ ഒപ്പുവെച്ചത്. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button