ലക്നൗ:കൊടുംക്രിമിനല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത് പ്ളക്കാര്‍ഡും കഴുത്തില്‍ തൂക്കി. അതില്‍ എഴുതിയിരുന്നത് എന്നെ വെടിവയ്ക്കരുത്, ഞാന്‍ കീഴടങ്ങാന്‍ എത്തിയാണ് എന്നും. ഉത്തര്‍പ്രദേശില്‍ സാംബാലിലെ പൊലീസ് സ്റ്റേഷനാണ് അപൂര്‍വ സംഭവത്തിന് സാക്ഷിയായത്.
നിരവധി കേസുകളിലെ പ്രതിയായ നയീം എന്നയാളാണ് നാടകീയമായി കീഴടങ്ങിയത്.പൊലീസ് വെടിവയ്ക്കുമെന്ന് പേടിച്ചാണ് പ്ളക്കാര്‍ഡ് കഴുത്തില്‍ തൂക്കി എത്തിയതെന്നാണ് നയീം പറയുന്നത്. തന്റെ തെറ്റുകള്‍ മനസിലായി എന്നും അതിനാലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇക്കാര്യങ്ങളും പ്ളക്കാര്‍ഡില്‍ എഴുതിയിരുന്നു.
ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി ശക്തമായിക്കിയിരുന്നു. അടുത്തിടെ നിരവധി ക്രിമിനലുകള്‍ പൊലീസിന്റെ തോക്കിനിരയായിരുന്നു.ഇതാണ് പെട്ടെന്നുളള കീഴടങ്ങലിന് നയീമിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഗുണ്ടാ നിയമപ്രകാരം അറസ്റ്റുചെയ്ത നയീമിനെ റിമാന്‍ഡ് ചെയ്തു.
ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് 15,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. പിടികൂടാന്‍ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം കീഴടങ്ങിയത്.
Post Your Comments