COVID 19Latest NewsNews

കോവിഡ് : രാജ്യത്തെ രോഗമുക്തരുടെ എണ്ണം 50ലക്ഷം കടന്നു

ന്യൂഡൽഹി : ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,073,348 ആയെന്നു റിപ്പോർട്ട്. 96,000ലേ​റെ​പ്പേ​ർ മരണപ്പെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 5,013,367ആയി ഉയർന്നു. 964,407 പേ​രാ​ണ് നിലവിൽ ചികിത്സയിലുള്ളത്. ഇ​തി​ൽ 8,944പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രാവസ്ഥയിലാണ്. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ആദ്യ പത്തിലുള്ളത്. കേ​ര​ളം 12ാം സ്ഥാ​ന​ത്താ​ണ്.

സംസ്ഥാനത്ത്  ഇന്നലെ കോവിഡ് 7445പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 21 മരണം കൂടി സ്ഥിരീകരിച്ചു. 3391പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 54493 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍   രോഗ ബാധ സ്ഥിരീകരിച്ചത്.

Also read : നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി മേയർ

62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്  ഇന്നലെ രോഗം  സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button