ബീജിംഗ്: ജനങ്ങളുടെ ജീവന്‍ വെച്ച് ചൈനയുടെ പരീക്ഷണം, ഫലപ്രാപ്തി തെളിയിക്കാത്ത കൊവിഡ് വാക്സിന്‍ ചൈന ജനങ്ങളില്‍ കുത്തിവയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്.
ഫലപ്രാപ്തി തെളിയിക്കാത്ത കൊവിഡ് വാക്സിന്‍ ചൈന ജനങ്ങളില്‍ കുത്തിവയ്ക്കുന്നു എന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍, വാക്‌സിന്‍ കമ്പനിയിലെ ജീവനക്കാര്‍,അദ്ധ്യാപകര്‍, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശത്തേക്ക് യാത്രചെയ്യുന്നവര്‍ തുടങ്ങിയവരിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ എന്തെന്ന്‌പോലും തിരിച്ചറിയാത്ത വാക്‌സിനുകള്‍ കുത്തിവയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ചൈനീസ് അധികൃതര്‍ പരീക്ഷണം നടത്തുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read Also : കോവിഡ് 19: ആശങ്കയിൽ തലസ്ഥാന നഗരം; ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം
കൂടുതല്‍ പേരില്‍ വാക്‌സിന്‍ കുത്തിവയ്ക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സമ്മതം പോലും വാങ്ങാതെയാണ് മരുന്ന് കുത്തിവയ്ക്കുന്നത്. ജീവനക്കാരില്‍ നിന്ന് എന്താണ് ഉളളടക്കമെന്ന് വെളിപ്പെടുത്താത്ത ചില പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങും. തുടര്‍ന്നാണ് മരുന്ന് കുത്തിവയ്ക്കുന്നത്. ഒപ്പിടാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നതിനാല്‍ ജീവനക്കാര്‍ ഒന്നും മിണ്ടാതെ ഒപ്പിട്ടുനല്‍കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് പേരിലാണ് പരീക്ഷണമെന്ന നിലയില്‍ ഇതിനകം മരുന്ന് കുത്തിവച്ചത്.
Post Your Comments