![](/wp-content/uploads/2020/09/27as16.jpg)
ജമാഅത്തെ ഇസ്‍ലാമിയുമായി ചേര്‍ന്ന് യു.ഡി.എഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് മുസ്‍ലിം ലീഗ് ശ്രമിക്കുന്നത് എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗീയ കാര്‍ഡിറക്കുന്നു എന്ന ആരോപണം കോൺഗ്രസ് ശക്തമായി ഉന്നയിച്ചു. പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നാണ് വി.ഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
Read Also : ‘പുത്രവത്സല്യം കൊണ്ട് കോടിയേരി അന്ധനും ബധിരനും മൂകനുമായി’; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…………………………………………..
ജമാഅത്ത് ഇസ്ലാമിയുമായി ചേർന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. ( എന്റെ ഓർമ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിൻതുണ കൊടുത്തത് സി പി എമ്മിനായിരുന്നു )
ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്. അതായത് കോൺഗ്രസ് ജയിച്ചാൽ മുസ്ലീമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന്.
ഇതുപോലെ പച്ചക്ക് വർഗ്ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്?
https://www.facebook.com/VDSatheeshanParavur/posts/3476837209041886
Post Your Comments