തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ശീതൾ ശ്യാം. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. കോവിഡ് ബാധിച്ച് ഒരു സ്ഥലത്ത് കഴിയുന്ന പെൺകുട്ടി കുളിക്കാൻ പോയപ്പോൾ കുളിമുറിയിൽ ക്യാമറ വച്ച് അത് പകർത്താൻ നോക്കിയ ആൺകുട്ടിയെ പിടികൂടിയപ്പോൾ അവളെന്തിന് ബാത്ത് റൂമിൽ കയറി എന്ന രീതിയിൽ അവനെ വരെ സപ്പോർട്ട് ചെയ്ത കേരളത്തിലെ ആങ്ങളമാരാണ് നമുക്കുള്ള.ത് നായക്ക് കിട്ടുന്ന സപ്പോർട്ട് ഇവിടുത്തെ നീതിന്യയ വ്യവസ്ഥിതിയിലും നിയമ സംവിധാനത്തിലും ഉള്ള പോരായ്മയായി നമുക്ക് കാണാൻ പറ്റില്ലെന്നും ശീതൾ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വളരെ കൊച്ചായിരുന്നപ്പം പപ്പ മദ്യപിച്ച് വന്ന് മമ്മിയെ എടുത്തിട്ട് തല്ലുന്ന രംഗങ്ങൾ എന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട് eപാകെ പോകെ ഞാൻ വളർന്നപ്പോൾ എന്റെ ജെന്ററിനെ ചോദ്യം ചെയ്ത് എന്നെയും ഉപദ്രവിക്കാൻ തുടങ്ങുമായിരുന്നു സഹികെട്ട് വീട് വിട്ട് എങ്ങോട്ടെങ്കിലും ഓടി പോകണമെന്ന് പല eപ്പാഴും തോന്നിയിരുന്നു ഞാൻ സ്കൂളിൽ പോയിരുന്ന സമയത്തും വഴിയരികിലും സ്കൂളിലിലും എന്നെ കളിയാക്കാനും ഉപദ്രവിക്കാനും ഒട്ടൊറെ പേർ കാണുമായിരുന്നു ഭയം മൂലം ചില ദിവസങ്ങളിൽ ഏതെങ്കിലും കാട്ടിൽ പോയി ഒളിച്ചിരുന്നിട്ടുണ്ട് ടീച്ചർമാരോട് പരാതിപ്പെടാൻ അതിലേറെ ഭയം ഇത്തിരി കൂടി വലുതായ സമയത്ത് കളിയാക്കൽ മാറി സെക്ഷ്വൽ അബ്യൂസിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴും ഞാൻ ഭയന്നു ആരോടു പറയും എങ്ങനെ പറയും എന്ന് നിരന്തരം മറ്റുള്ളവർ കളിയാക്കി ചിരിക്കുന്നത് പലപ്പോഴും മാതാപിതാക്കളുടെ മുന്നിലായിരിക്കാം അല്ലെങ്കിൽ ഒരുമിച്ച് സ്കൂളിൽ പോകുന്ന അനിയന്റെ മുന്നിൽ വച്ചായിരിക്കാം അത് കൊണ്ട് തന്നെ അമ്മയൊഴികെ മറ്റൊല്ലാവരും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിന്നു ലൈംഗീക അതിക്രമ സമയത്ത് അതിനെ വിസമതിക്കുമ്പോൾ അവർ ശരിക്കും ശാരീക ഉപദ്രവം ഏല്പ്പിക്കുമായിരുന്നു അവരെ തിരിച്ച് എതിർക്കാനുള്ള മാനസിക ശാരിരികശക്തി എനിക്കില്ല എന്ന ബോധം എനിക്കുണ്ടായിരുന്നു ഒരു ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവരെ അങ്ങിനെയായിരുന്നു പിന്നീട് വാർക്കാ പണിക്ക് പോയ സമയത്താണ് എന്നോപ്പോലുള്ളവരും സ്ത്രീകളായവരും എങ്ങനെയാണ് ആൺ ശരീരങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സ്വയ പ്രതിരോധം നേരിടുന്നത് എന്ന് മനസ്സിലായത് ബ്ലാഗ്ളൂർ ലൈംഗീക തൊഴിൽ ചെയുമായിരുന്ന സമയത്തും ഞാൻ അത് മനസ്സിലാക്കി ഒരു 2007 സമയത്ത് ഒരു ദിവസം വീട്ടിൽ പോയപ്പോൾ മമ്മി കരയുന്ന കണ്ടപ്പോൾ കാര്യം തിരക്കി പപ്പ കുടിച്ച് വന്ന് വലിയൊരു കല്ലെടുത്തടി’ച്ച് മമ്മിയുടെ തല മുഴച്ചിരിക്കുന്നു എനിക്ക് സങ്കടം സഹികാനായില്ല ഞാൻ ആ മനുഷ്യനോട് ചോദിച്ചു എന്തിനാ എന്റെ അമ്മയെ തല്ലിയ തെന്ന് നീയാരാണ് അത് ചോദിക്കാൻ എന്ന് പറഞ്ഞ് എന്റെ കഴുത്ത് പിടിച്ച് ചുമരിൽ ഉയർത്തി എനിക്ക് വേദനിച്ചു കുതറി മാറിയ ഞാൻ മുറ്റത്ത് കിടന്നിരുന്ന മടൽ എടുത്ത് പപ്പയെ തലങ്ങും വിലങ്ങും തല്ലി ഇത് കണ്ട് അനിയനും കൂട്ടുകാരും അയൽപ്പക്കകാരും ഓടി വന്ന് പറഞ്ഞു തല്ലരുത് തന്തയെ തല്ലരുത് എന്ന് ഞാൻ തിരിച്ച് ചോഭിച്ചു ഇത്രയും നാളും എന്നെയും അമ്മയെയും അടി ച്ച് പഞ്ഞിക്കിടുമ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു ഒരു പാട് തവണ പ്രശ്നത്തിൽ ഇടപെടാൻ പോലീസ് വന്നിട്ടുണ്ട് പക്ഷേ ഒത്ത് തീർപ്പിലേക്ക് കുടിച്ച് വീട്ടിൽ കേറരുത് എന്നുള്ള താക്കീതും കൊടുത്ത് സ്ഥലം വിടും വീണ്ടും അടികൊള്ളാൻ നമ്മൾ ജീവിതത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രായമായപ്പം ഒരു പാട് പുരുഷൻമാരെ തല്ലേണ്ടി വന്നിട്ടുണ്ട് എന്റെ ശരീരം നോവിച്ചവരെ ഒരു പാട് പുരുഷൻമാർ സഹായിച്ചിട്ടുണ്ട് എന്നെ രക്ഷപ്പെടുത്താൻ സ്വയം പ്രതിരോധം ഇപ്പഴുംജീവിതത്തിൽ കൊണ്ടു നടക്കേണ്ടി വരേണ്ടി വരുന്ന ജീവിതത്തിൽ ഒരു സുരക്ഷയും ഇല്ലാത്ത ഒരു നാട്ടിൽ തന്നെയാണ് ഞാനുള്ള തെന്ന ഉത്തമ്മ ബോദ്ധ്യത്തോടു കൂടി തന്നെയാണ് ഒരോ ദിവസവും പുറത്തിറങ്ങുന്നത് മരിക്കുന്നതിന് ഒരു ദിവസം മുൻപാണ് പപ്പയുടെ മൂത്ത ചേച്ചിയുടെ ഫോണിൽ നിന്നും പപ്പ എന്നെ വിളിക്കുന്നത് നിന്നെ ഞാൻ ഒരു പാട് ഉപദ്രവിച്ചു കഷ്ടപ്പെടുത്തി എനിക്ക് നിന്നോട് മാപ്പു പറയണം ആശുപത്രി കിടക്കയിൽ കിടന്ന് ആ പുരുഷൻ ചെയ്തതെറ്റിനെ കുറിച്ച് ആലോചിക്കുകയും പശ്ചാതപിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥ
ചില കാര്യങ്ങളിൽ നീതിയും ന്യായവും നമ്മളാണ് ഒരാൾക്ക് സംഭവിച്ചത് അയാൾക്ക് മാത്രമാണ് അതിൽ നിന്നുണ്ടാവുന്ന മെന്റൽട്രോമ വയലൻസ് മറ്റൊരാൾക്ക് ഒരിക്കലും നിർവചിക്കാൻ കഴിയില്ല കോവിഡ് ബാധിച്ച് ഒരു സ്ഥലത്ത് കഴിയുന്ന പെൺകുട്ടി കുളിക്കാൻ പോയപ്പോൾ കുളിമുറിയിൽ ക്യാമറ വച്ച് അത് പകർത്താൻ നോക്കിയ ആൺകുട്ടിയെ പിടികൂടിയപ്പം (അവളെന്തിന് ബാത്ത് റൂമിൽ കയറി )അവനെ വരെ സപ്പോർട്ട് ചെയ്ത കേരളത്തിലെ ആങ്ങളമാരാണ് നമുകുള്ളത് നായക്ക് കിട്ടുന്ന സപ്പോർട്ട് ഇവിടുത്തെ നീതിന്യയ വ്യവസ്ഥിതിയിലും നിയമ സംവിധാനത്തിലും ഉള്ള പോരായ്മയായി നമുക്ക് കാണാൻ പറ്റില്ല ലിംഗാധിഷ്ടിതമായി വേർത്തിരിവുകൾ പടപ്പിച്ചു വിടുന്ന കുടുoബ .രാഷ്ട്രീയ, മത. സ്ഥാപനങ്ങളെയാണ് തിരുത്തേണ്ടത് ‘ ഇങ്ങനെ ഒരുത്തന് കിട്ടിയത് കൊണ്ട് ഇത് മാറും എന്ന പ്രതീക്ഷ ഒന്നും ഇല്ല എങ്കിലും ഇത്രയെങ്കിലും എന്നൊരു ആശ്വസമുണ്ട്
Post Your Comments