ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി. ബെംഗളുരുവിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു. ഡോക്ടർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി.
ഇക്കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ജൂലൈ 15 ന് ഡോക്ടർ എന്നെ ആശുപത്രിക്ക് പുറത്ത് കാണാൻ ആവശ്യപ്പെട്ടു. വിസൺ ഗാർഡനിലേക്കു വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെനിന്ന് അദ്ദേഹം എന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് അദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് എന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. ലൈംഗിക ചൂഷണത്തിനായി എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. വീഡിയോ കോളുകളും മോശം സന്ദേശങ്ങളും ഉപയോഗിച്ച് അദ്ദേഹം എന്നെ ഉപദ്രവിച്ചുകൊണ്ടിരുന്നു യുവതി പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം ബലാത്സംഗം, ലൈംഗിക പീഡനം, കുറ്റകരമായി ഭീഷണിപ്പെടുത്തൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടർ നാട്ടിൽനിന്ന് മടങ്ങിയെത്തിയാലുടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments