Latest NewsNewsIndia

കാര്‍ഷിക ബില്ലിനെ അനുകൂലിച്ച തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ നടന്‍ കമല്‍ഹാസന്‍

ചെന്നൈ: കാര്‍ഷിക ബില്ലിനെ അനുകൂലിച്ച തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ വിമർശനവുമായി നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. പുതിയ ബില്ലുകള്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നതിനാല്‍ താന്‍ എതിര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞതിന് പിന്നാലെയാണ് കമല്‍ഹാസൻ പ്രതികരണവുമായി രംഗത്തെത്തിയത്. കൃഷി എല്ലായ്‌പ്പോഴും സംസ്ഥാനത്ത് ഒരു പ്രധാനപ്പെട്ട വിഷയമാണെന്നും കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ഒരു പാട്ട് കൊണ്ട് ജീവിതം മാറിയ തെരുവു ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ ജീവിതം അമ്പരപ്പിക്കുന്നത്

സംസ്ഥാനത്തി​ന്റെ സ്വയംഭരണത്തിനെതിരായ ആക്രമണമാണ്’ബില്ലുകൾ. ക്ഷാമം അല്ലെങ്കില്‍ വിലക്കയറ്റംപോലുള്ള സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക്​ ഒന്നും ചെയ്യാന്‍ കഴിയാത്ത അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണ്​ പുതിയ ബില്ലുകള്‍ ചെയ്യുക. ബില്ലുകളെ പിന്തുണക്കുകയും സ്വയം കര്‍ഷക​നെന്ന്​ വിളിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി എടപ്പാടി കെ .പളനിസ്വാമി നടത്തയത്​ വഞ്ചനയാണ്​. അടുത്ത വര്‍ഷത്തെ ഇലക്ഷനില്‍ കര്‍ഷക രോഷം ഈ സര്‍ക്കാറി​ന്റെ ശവക്കുഴി തോണ്ടും. കൃഷി എല്ലായ്‌പ്പോഴും ഒരു സംസ്ഥാന വിഷയമാണെന്നും നിര്‍ദ്ദിഷ്​ട ബില്ല്​ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നവയാണെന്നും കമൽഹാസൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button