കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് വെളിപ്പെടുത്താത്ത കോടികളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തല്‍. നാലു ജില്ലകളിലായി കോടികളുടെ സ്വത്ത് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിനീഷിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളും തേടി രജിസ്ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയിട്ടുണ്ട്. ലഹരിമരുന്നു കേസില്‍ ലഹരി റാക്കറ്റിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വത്തുവിവരങ്ങള്‍ തേടുന്നത്.
Read Also : ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിച്ച ഫയലുകള്‍ പരിശോധിച്ച് വിജിലന്‍സ്
സ്വത്തുവിവരങ്ങള്‍ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാകൂ. കേസില്‍ ഇനിയും ബിനീഷിനെ ചേദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. അതേ സമയം, ബിനീഷിനെതിരേയുള്ള അന്വേഷണത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments