KeralaLatest NewsNews

ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിച്ച ഫയലുകള്‍ പരിശോധിച്ച് വിജിലന്‍സ്

തിരുവനന്തപുരം : ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വിജിലന്‍സ്. അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിച്ച ഫയലുകള്‍ വിജിലന്‍സ് പരിശോധിച്ച് തുടങ്ങി.കൂടുതല്‍ ഫയലുകള്‍ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയം ഭരണവകുപ്പ് ഓഫീസിലും, ലൈഫ് മിഷന്‍ ഓഫീസിലും വിജിലന്‍സ് വീണ്ടും കത്ത് നല്‍കി.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവര ശേഖരണം നടത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം. ചട്ടങ്ങൾ പാലിച്ചാണ് ഫയലുകൾ ശേഖരിച്ചതെന്നും വിജിലന്‍സ് വിശദീകരിക്കുന്നു.

ലൈഫ് കോഴ വിവാദത്തിൽ നടത്തുന്ന പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിൽ നിന്നും ലൈഫ് മിഷന്‍ ഓഫീസില്‍ നിന്നും ശേഖരിച്ച ഫയലുകളുടെ പരിശോധന വിജിലന്‍സ് ആരംഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിനുള്ള അനുമതി പത്രങ്ങള്‍, ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ എന്നിവയടക്കം 1000 പേജുകള്‍ക്കടുത്ത് വരുന്ന ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ലൈഫ് മിഷനില്‍ റെഡ്ക്രസന്‍റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലൻസ് അന്വേഷണ പരിധിയിലുള്ളത്.

കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നിന്നുള്ള അന്വേഷണസംഘമാണ് ഫയലുകളുടെ പരിശോധന നടത്തുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് കൂടുതല്‍ ഫയലുകള്‍ ശേഖരിക്കാനാണ് തീരുമാനം.

 

 

shortlink

Related Articles

Post Your Comments


Back to top button