COVID 19Latest NewsNewsInternational

തിടുക്കം കൂട്ടി ചൈന: പരീക്ഷണത്തിലിരിക്കുന്ന വാക്‌സിൻ ജനങ്ങൾക്ക് നൽകി: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ബീജിംഗ്: പരീക്ഷണത്തിലിരിക്കുന്ന കൊറോണ വാക്‌സിൻ ചൈന ജനങ്ങൾക്ക് വിതരണം ചെയ്‌തതായി റിപ്പോർട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളില്‍ കുത്തിവെച്ചതായാണ് സൂചന. അടുത്തഘട്ടത്തില്‍ അദ്ധ്യാപകര്‍, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവര്‍ എന്നിവര്‍ക്കാവും വാക്‌സിൻ നൽകുക. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read also: ചട്ടുകം പഴുപ്പിച്ച്‌ ശരീരത്തില്‍ മുദ്ര പതിപ്പിച്ചാല്‍ വയറ് സംബന്ധമായ അസുഖങ്ങള്‍ വരില്ലെന്ന് വിശ്വാസം: ഒരു വയസ് പ്രായമുളള പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയില്‍

അതേസമയം വാക്‌സിന്‍ തിടുക്കം കാട്ടി വിതരണം ചെയ്യുന്നതിലെ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യപ്രവർത്തകർ രംഗത്തെത്തി. പരീക്ഷണം പൂർത്തിയാക്കാതെ വാക്‌സിന്‍ കുത്തിവെക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ചിലരില്‍ വിപരീതഫലം വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു രാജ്യവും ഇതുവരെ സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്‌സിന്‍ വിപുലമായ രീതിയില്‍ ആളുകൾക്ക് നൽകി തുടങ്ങിയിട്ടില്ല. അതിനിടയിലാണ് ചൈന തിടുക്കം കാട്ടി വാക്‌സിൻ വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button