Latest NewsKeralaNews

അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ റോഡിലേക്കിറങ്ങി; ഒന്നേകാൽ വയസ്സുകാരി അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് മരിച്ചു

ബാലരാമപുരം: അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസ്സുകാരി ബൈക്ക് ഇടിച്ചു മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ് ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്രയാണു മരിച്ചത്.

Read also: ഒക്ടോബർ ഒന്നുമുതൽ സിനിമാ ഹാളുകൾ തുറക്കാനൊരുങ്ങി ബംഗാൾ സർക്കാർ

ഇന്നലെ വൈകിട്ട് എസ്എടി ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്കും അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച നാലുമണിയോടെയാണ് കുഞ്ഞിനെ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചിട്ടത്. വീട്ടുമുറ്റത്ത് ഗേറ്റിനരികിൽ മറ്റൊരാളുമായി സംസാരിച്ചു നിന്ന അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ പെട്ടെന്ന് റോ‍ഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു നക്ഷത്രയെന്നു ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് നിർത്താതെ പോയി. ബൈക്കുകാരന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button