Latest NewsNewsIndia

ഒക്ടോബർ ഒന്നുമുതൽ സിനിമാ ഹാളുകൾ തുറക്കാനൊരുങ്ങി ബംഗാൾ സർക്കാർ

കൊൽക്കത്ത: ആറുമാസത്തിലേറെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ ഒന്നിന് പശ്ചിമ ബംഗാളിൽ സിനിമാ ഹാളുകൾ വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. അടുത്ത മാസം മുതൽ സംസ്ഥാനത്തും സംഗീത, നൃത്തം, മാജിക് ഷോകൾ അനുവദിക്കുമെന്ന് അവർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മമത ബാനർജി ഇക്കാര്യം അറിയിച്ചത്. പരമാവധി 50 പേർക്കായിരിക്കും ഈ പരിപാടികളിൽ പ്രവേശനം നൽകുകയെന്നും അറിയിപ്പിൽ പറയുന്നു.

Read also: കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ്

“സാധാരണ നിലയിലേക്ക് മടങ്ങുന്നതിലേക്കായി ജാത്രാസ്, നാടകങ്ങൾ, ഒഎടി, സിനിമാസ്, എല്ലാ സംഗീത, നൃത്തം, പാരായണം, മാജിക് ഷോകൾ എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 50 പേരോ അതിൽ കുറവോ ആളുകളെ പങ്കെടുക്കാൻ അനുവദിക്കും. ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, മുൻകരുതൽ പ്രോട്ടോക്കോളുകൾ പാലിക്കൽ എന്നിവയ്ക്ക് വിധേയമായാണ് പ്രവേശനം.” – മമത ബാനർജി ട്വിറ്ററിൽ കുറിച്ചു.

വ്യോമയാന മേഖല, മാളുകൾ തുടങ്ങിയവ ഇതിനകം തുറന്നുകഴിഞ്ഞ സാഹചര്യത്തിൽ സിനിമാശാലകൾ മാത്രം അടച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് മൾട്ടിപ്ലക്‌സ്, സിംഗിൾ സ്‌ക്രീൻ ഉടമകൾ നടത്തിയ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം.

shortlink

Post Your Comments


Back to top button