Latest NewsKeralaNews

യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അപമാനിച്ച യൂട്യൂബര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ മാനഹാനി ചെയ്യണമെന്ന ഉദേശത്തോടെ കയ്യേറ്റം ചെയ്യുക (ഐപിസി 354) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ബിഗ്‌ബോസ് റിയാലിറ്റി ഷോ താരം ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവര്‍ കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ യൂട്യൂബ് ചാനലിലൂടെ പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയുമായിരുന്നു അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഇതെ തുടര്‍ന്ന് വിജയ് താമസിക്കുന്ന സെക്രട്ടേറിയറ്റിനു സമീപമുള്ള ലോഡ്ജ്മുറിയില്‍ എത്തി ശനിയാഴ്ച ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയില്‍ പ്രയോഗം നടത്തിയിരുന്നു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button