Latest NewsNewsIndia

21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി രാജ്യത്തിന് സമർപ്പിച്ച് മോദി സർക്കാർ

ശ്രീനഗര്‍ : ആരോഗ്യരംഗത്തെ പുരോഗതിയ്ക്കായി ആവിഷ്‌കരിച്ച ആയുഷ്മാന്‍ പദ്ധതിയ്ക്ക് കീഴില്‍ 21 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിച്ചു മോദി സർക്കാർ.ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജമ്മു കാശ്മീരിന് സമർപ്പിച്ചു.

Read Also : ബംഗാൾ മോഡലിൽ ഇടത് സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം,അത് ഇവിടെ നടക്കില്ല : സിപിഎം 

ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ ജമ്മു കശ്മീരിലെ ദോഡാ ജില്ലയില്‍ ഔഷധ സസ്യ സംസ്‌കരണ പ്ലാന്റിനായുള്ള തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ജിതേന്ദ്ര സിംഗിനൊപ്പം കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക്കും ചടങ്ങില്‍ പങ്കെടുത്തു.

ജമ്മു കശ്മീരില്‍ തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ഔഷധ സസ്യങ്ങള്‍ സംസ്‌കരിക്കുന്നതിനായാണ് സംസ്‌കരണ പ്ലാന്റ് നിര്‍മ്മിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഔഷധ സസ്യങ്ങള്‍ പ്രദേശവാസികളായ കര്‍ഷകരില്‍ നിന്നും ന്യായമായ വില നല്‍കി വാങ്ങും. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്ബത്തിക സഹായമാകുമെന്നാണ് വിലയിരുത്തുന്നത്.

ഇതിന് പുറമേ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിയ്ക്കാനും ഇതുവഴി സാധിക്കും. പ്രധാനമായും ഔഷധച്ചെടികള്‍ ഉണക്കുക, പൊടിയ്ക്കുക, സുരക്ഷിതമായി സൂക്ഷിയ്ക്കുക, പാക്ക് ചെയ്യുക, സര്‍ട്ടിഫിക്കേഷന്‍ നല്‍കുക തുടങ്ങിയ പ്രക്രിയകളാണ് പ്ലാന്റില്‍ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button