ന്യൂഡല്‍ഹി: കോവിഡിനെതിരായുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അഭിനന്ദിച്ച് ലണ്ടനിലെ പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റ്. വൈറസ് ബാധ കണ്ടെത്തിയപ്പോള്‍ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വളരെയേറെ ഗുണകരമായെന്നാണ് ലാന്‍സെറ്റ് അഭിപ്രായപ്പെടുന്നത്. മുഖപ്രസംഗത്തിലാണ് ലാന്‍സെറ്റ് ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ വളരെ അപകടകരമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നത്. നിരവധി കാര്യങ്ങളില്‍ ഇന്ത്യ മികച്ച രീതിയില്‍ പ്രതികരിച്ചു. പ്രത്യേകിച്ച് ഇന്ത്യപോലെ വലിയതും വൈവിധ്യമേറിയതുമായ രാജ്യമായിട്ടും പ്രതിരോധം ശക്തമായി തുടരുകയാണെന്ന് ലാന്‍സെറ്റ് വ്യക്തമാക്കി.
Read Also : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യവുമായി കോൺഗ്രസ്
കൊറോണക്കെതിരായ വാക്‌സിന്‍ നിര്‍മ്മിക്കാനും ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. പ്രാദേശികമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനൊപ്പം സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് അന്താരാഷ്ട്ര തലത്തിലും വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ വലിയ ശ്രദ്ധയാണ് കേന്ദ്രീകരിക്കുന്നതെന്ന് ലാന്‍സെറ്റ് ചൂണ്ടിക്കാട്ടി.
Post Your Comments