Latest NewsNewsIndia

വീണ്ടും ഭൂചലനമുണ്ടായി : ഇത്തവണ 4.5 തീവ്രത

ശ്രീനഗർ : ജമ്മു കശ്​മീരില്‍ വീണ്ടും ഭൂചലനം. കുപ്​വാരയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ശനിയാഴ്​ച ഉച്ചക്ക്​ 12.2നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയെന്നും ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രവകേന്ദ്രമെന്നും സീസ്​മോളജിക്കല്‍ സെന്‍റര്‍ അറിയിച്ചു. രാവിലെ 11ന്​ ചെമ്രിയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ ചലനമെന്നോണം 12 മണിക്ക്​ വീണ്ടും പ്രകമ്പനമുണ്ടായി. അതേസമയം ലഡാക്കിൽ . ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2:14നും ഭൂചലനം അനുഭവപ്പെട്ടു. റി​ക്ട​ർ സ്‌​കെ​യി​ൽ 3.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ആ​ള​പാ​യ​മോ, പരിക്കുകളോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​രുന്നില്ല.

Also read ; ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കി: കണ്ടെടുത്ത ആയുധങ്ങൾ ചെനീസ് നിർമ്മിതം: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ലഡാക്കില്‍ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയും 3.6 തീവ്രതയും രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ലഡാക്കില്‍ നിന്ന് 92 കിലോമീറ്റര്‍ മാറി ലേയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകിട്ട് 4.27 ഓടെയാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു ഭൂചലനം. രണ്ടാമത്തെ ഭൂചലനം വൈകിട്ട് 5. 29 ഓടെ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയും ജമ്മുകശ്മീരിലെ ചില പ്രദേശങ്ങളിലും പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നു സീസ്​മോളജി സെൻറർ റിപ്പോർട്ട്​ ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button