ശ്രീനഗർ : ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. കുപ്വാരയില് നിന്നും 15 കിലോമീറ്റര്‍ അകലെ ശനിയാഴ്ച ഉച്ചക്ക് 12.2നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയെന്നും ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രവകേന്ദ്രമെന്നും സീസ്മോളജിക്കല്‍ സെന്റര് അറിയിച്ചു. രാവിലെ 11ന് ചെമ്രിയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ ചലനമെന്നോണം 12 മണിക്ക് വീണ്ടും പ്രകമ്പനമുണ്ടായി. അതേസമയം ലഡാക്കിൽ . ശനിയാഴ്ച പുലർച്ചെ 2:14നും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിൽ 3.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ, പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
കഴിഞ്ഞ ദിവസം ലഡാക്കില്‍ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയും 3.6 തീവ്രതയും രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ലഡാക്കില്‍ നിന്ന് 92 കിലോമീറ്റര്‍ മാറി ലേയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകിട്ട് 4.27 ഓടെയാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു ഭൂചലനം. രണ്ടാമത്തെ ഭൂചലനം വൈകിട്ട് 5. 29 ഓടെ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയും ജമ്മുകശ്മീരിലെ ചില പ്രദേശങ്ങളിലും പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. വലിയ ശബ്ദം കേട്ടതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നു സീസ്‌മോളജി സെൻറർ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments