തിരുവനന്തപുരം: കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്. രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചൽപ്രദേശുമാണ് കേരളത്തിനടുത്തുള്ളത്.വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരംവരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ഓണത്തിന് ശേഷമാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. ബന്ധുക്കൾ ഒത്തുകൂടിയതും സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും രോഗവർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Post Your Comments