അബുദാബി : യുഎഇയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ മൂന്നാം ദിനവും ആയിരം കടന്നു. 1,078 പേർക്ക് കൂടി രോഗം ബാധിച്ചു. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,618ഉം, മരണസംഖ്യ 411ഉം ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 857പേർ സുഖം പ്രാപിച്ചതും രോഗമുക്തരുടെ എണ്ണം 79,676ആയി ഉയർന്നു. നിലവില്‍ 10,531 പേരാണ് ചികിത്സയിലുള്ളതെന്നും 98,168 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായും മന്ത്രാലയം അറിയിച്ചു.
Also read : കോവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞ് നടി
കോവിഡ് രോഗം സ്ഥിരീകരിച്ചവർ കുവൈറ്റിൽ ഒരു ലക്ഷം കടന്നു.കഴിഞ്ഞ ദിവസം 590പേർക്ക് കൂടി പുതുതായി കോവിഡ് ബാധിച്ചു, മൂന്ന് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ ആകെ 1,02,441ഉം, മരണസംഖ്യ,595ഉം ആയി ആയി. 601പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 93,562 ആയി ഉയർന്നു. നിലവിൽ 8,284പേരാണ് ചികിത്സയിലുള്ളത്.
പ്രവാസി ഉൾപ്പെടെ രണ്ടു പേർ കൂടി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 78 വയസുള്ള സ്വദേശി വനിതയും 43കാരനായ പ്രവാസിയുമാണ് മരിച്ചത്. 687 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 67,701ഉം, മരണം 233ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 736പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 60,853ആയി ഉയർന്നു. നിലവില്‍ 6,617പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 130 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 13,78,104 കോവിഡ് പരിശോധനകൾ നടത്തി.
Post Your Comments