COVID 19Latest News

അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ് മരണസംഖ്യ 20 ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മരണസംഖ്യ അടുത്ത ആറുമാസത്തിനുള്ളിൽ 20 ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. അന്താരാഷ്ട്രതലത്തിൽ സംയോജിതമായ നടപടികൾ കൈകൊള്ളാത്ത പക്ഷം കോവിഡ് മരണ നിരക്ക് ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഭരണനിർവ്വാഹക തലവൻ മൈക്ക് റയാൻ പറഞ്ഞു.

Read also: ബിനീഷ് കോടിയേരിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ്

നിലവിലെ കണക്കനുസരിച്ച്, ലോകമെമ്പാടും 10 ലക്ഷത്തോളം ആളുകൾ ഈ രോഗത്തിൽ മരണപ്പെട്ടു, ശീതകാലം ആസന്നമാകുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളാകും.

ഒരു വാക്‌സിനുള്ള പരീക്ഷണങ്ങൾ ലോകമെമ്പാടും നടക്കുന്നു. റഷ്യ, അമേരിക്ക, യു.കെ., ഫ്രാൻസ്, ചൈന, ജർമ്മനി, ഇന്ത്യ എന്നീ രാജ്യങ്ങൾ മനുഷ്യരിലെ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇതുവരെ ഒരു വഴിത്തിരിവ് ലഭിച്ചിട്ടില്ല, എല്ലാവർക്കും വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്ക ഇപ്പോഴും നിലനിക്കുന്നു.

ഇതുവരെ 32,743,334 പേരിൽ ഈ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികളുള്ളത്. 7,236,381 പേർക്കാണ് യു.എസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 208,369 പേർ വൈറസ് ബാധമൂലം മരിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു.

shortlink

Post Your Comments


Back to top button