പാറക്കടവ്: ബി.എസ്.എഫ്. കേന്ദ്രത്തിലെ 203 സൈനികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സേനാ ആസ്ഥാനത്ത് നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയിലാണ് സൈനികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.സൈനികര്‍ക്ക് രോഗം പിടിപെട്ടത് എവിടെനിന്നെന്ന് വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും വരുന്ന സൈനികരെ ക്യാമ്പിലെത്തന്നെ പ്രത്യേക ക്വാറന്‍റീന്‍ കേന്ദ്രത്തിലാക്കി കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ചില സൈനികര്‍ക്ക് രോഗബാധയുണ്ടായത്.
16 പേര്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ക്യാമ്പില്‍ പ്രത്യേക പരിശോധന നടത്തിയത്. ബി.എസ്.എഫ്. കേന്ദ്രത്തിലെ 500 പേരുടെ പരിശോധനയാണ് വെള്ളിയാഴ്ച പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് സേനാ ആസ്ഥാനത്ത് ഞായറാഴ്ച പരിശോധന നടത്തും. ആയിരത്തിയിരുന്നൂറോളം സൈനികരാണ് ചെക്യാട് അരീക്കരക്കുന്ന് ബി.എസ്.എഫ്. ക്യാമ്പിലുള്ളത്.
Read Also: സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത, മുന്നറിയിപ്പ്
മേഖലയിലെ പ്രധാന ടൗണുകളില്‍ സന്ദര്‍ശനം നടത്താറുള്ള സൈനികരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരുകയാണ്. 203 സൈനികര്‍ക്ക് രോഗബാധ ഉണ്ടായതോടെ സേന ആസ്ഥാനം ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്ററാക്കി ചികിത്സ നല്‍കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഗുരതര രോഗലക്ഷണമുള്ളവരെ മാത്രം ആശുപത്രിയിലേക്കുമാറ്റി ചികിത്സ നല്‍കും.
Post Your Comments