Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsEntertainment

“ലക്ഷ്മിക്ക് നേരിട്ട് ദ്രോഹം ചെയ്യണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നു റോഷൻ പറയുന്ന ശബ്ദരേഖ കയ്യിലുണ്ടെന്ന് പത്രപ്രവർത്തകയുടെ ഭർത്താവ്; ഞങ്ങൾ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കൽ മാത്രമെന്ന് നടൻ റോഷൻ മാത്യു; കേരളത്തെ ഞെട്ടിച്ച് വിവാദക്കുരുക്കിൽ യുവനടൻ

അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ

യുവനടന്‍ റോഷന്‍ മാത്യു കഴിഞ്ഞ ദിവസമാണ് താന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തെ റോഷന്‍ രൂക്ഷമായി വിമര്‍ശിച്ച് രം​ഗത്തെത്തിയിരുന്നു.

കൂടാതെ അഭിമുഖം തയ്യാറാക്കിയ ജേണലിസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ടും ടാഗ് ചെയ്തു കൊണ്ടായിരുന്നു റോഷന്റെ പോസ്റ്റ്. അതിന് ശേഷം തനിക്കെതിരെ സൈബറാക്രമണം നടക്കുന്നതായി വ്യക്തമാക്കി അഭിമുഖം തയ്യാറാക്കിയ ജേണലിസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത് വൻ വിവാദമായിരുന്നു.

കുറിപ്പ് വായിക്കാം…….

 

വനിത അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നു.

ഞങ്ങൾ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കൽ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാൻ അല്ല.

ഞങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരിൽ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങൾ രണ്ടു പേരും അഭ്യർത്ഥിക്കുന്നു.

https://www.facebook.com/mathewroshan22/posts/1049038165515739

 

 

 

https://www.facebook.com/rishisivakumar.sivakumar/posts/3343201922381880

shortlink

Related Articles

Post Your Comments

Related Articles


Back to top button