Latest NewsKeralaNews

എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കമാണ് കേരളത്തിൽ നടക്കുന്നത് ; ബിജെപി യുടെ ഈ പദ്ധതിയിൽ കോൺഗ്രസ്‌ സഖ്യകക്ഷിയായി മാറുന്നു : എ എ റഹീം

കൊച്ചി : കോൺഗ്രസ്-ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേരളത്തിൽ എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കമാണ് നടക്കുന്നത്. ബിജെപി യുടെ ഈ പദ്ധതിയിൽ കോൺഗ്രസ്‌ സഖ്യകക്ഷിയായി മാറുകയാണെന്നും കോൺഗ്രസ്‌-ബിജെപി സംയുക്ത രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്ത് ഇടതുപക്ഷത്തെ വേട്ടയാടുന്നു. ഇതിന്റെ ഭാഗമായാണ് ബെന്നി ബഹനാൻ സീതാറാം യെച്ചൂരിക്ക് പരാതി നൽകിയതും, കെ ടി ജലീലിനെ വേട്ടയാടുന്നതും. അനിൽ അക്കര പരാതി കൊടുത്തത് കൊണ്ടു മാത്രം സിബിഐ ലൈഫ് മിഷൻ കേസ് ഏറ്റെടുക്കുന്നു. ടൈറ്റാനിയം കേസ് അന്വേഷിക്കാൻ സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അറിഞ്ഞ മട്ടില്ലെന്നും റഹീം പറഞ്ഞു.

Also read :ഒരു സീറ്റിൽ പോലും ജോസ് വിഭാഗം വിജയിക്കില്ല; കേരള കോൺഗ്രസ് യു.ഡി.എഫിൽ വലിയ ശക്തിയായി മാറുമെന്ന് പി ജെ ജോസഫ്

കേന്ദ്ര അന്വേഷണ ഏജൻസികളെ എൽഡിഎഫ് വേട്ടക്കു വേണ്ടി ഉപയോഗിക്കുന്നു. രാജ്യ വിരുദ്ധ ശക്തികളെ വെറുതെ വിട്ട് ഇടതു പക്ഷത്തെ ആക്രമിക്കുകയാണ്. സ്വർണ്ണക്കടത്തിൽ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല. അവിടെ എൻഐഎ നിസ്സഹായർ നിസ്സഹായർ ആകുന്നു. എൻഐഎ കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടരുത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസിൽ രാജ്യ വിരുദ്ധ ശക്തികൾ രക്ഷപ്പെടുന്ന അവസ്‌ഥയാണെന്നും റഹീം ആരോപിച്ചു.

വി മുരളീധരനെതിരെ ഡിവൈെഫ്ഐ സമരം ശക്തമാക്കും. മറ്റ് ഇടതു പക്ഷ യുവജന സംഘടനകളുമായി ചേർന്ന് സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബർ അഞ്ചിന് ഏകദിന ധർണ്ണ നടത്തുമെന്നും . പ്രധാന കേന്ദ്രങ്ങളിൽ ജനകീയ വിചാരണ നടത്തുമെന്നും എ എ റഹീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button