കൊച്ചി: ലൈഫ് മിഷന്‍ കേസിൽ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്‌ഐആര്‍. ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടത്തിയതെങ്കിലും രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്.
Read also: സിബിഐ കേസെടുത്തതോടെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നിലനിൽക്കില്ലെന്ന് സൂചന
അതേ സമയം, കരാറിലെ അപാകതകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ അനില്‍ അക്കര എംഎല്‍എ വ്യക്തമാക്കി. അന്ന് ഇടപെട്ടിരുന്നുവെങ്കില്‍ സ്വപ്നയെ പിടികൂടാൻ കഴിയുമായിരുന്നെനും മുഖ്യമന്ത്രിയുടെ അനുതിയോടെയാണ് യൂണിടാക്കിനെ കരാറിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments