KeralaLatest NewsNewsIndia

മധുര പലഹാരങ്ങൾക്കും ഇനി ‘എക്സ്പെയറി ഡേറ്റ്’ നിർബന്ധം; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂ ഡൽഹി: ഇനി മുതൽ മധുര പലഹാരങ്ങൾക്കും ‘എക്സ്പയറി ഡേറ്റ്’ നിർബന്ധം. ഒക്ടോബർ ഒന്ന് മുതൽ രാജ്യവ്യാപകമായി ഈ നിബന്ധന നടപ്പാക്കുമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചു. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോർ ഡേറ്റ് പ്രദർശിപ്പിക്കണം. ഗുണനിലവാരം കുറഞ്ഞ മധുരപലഹാരങ്ങളുടെ വിൽപന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.

Read Also : തീവ്രവാദികൾക്ക് സ്റ്റേറ്റ് ഫണ്ടിൽ നിന്ന് പെൻഷൻ നൽകുന്ന നാണംകെട്ട രാജ്യം; ഇമ്രാൻ ഖാന്‍റെ പ്രസംഗത്തിനെതിരെ ഇന്ത്യ

പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങൾക്കാണ് ഇപ്പോൾ ബെസ്റ്റ് ബിഫോർ ഡേറ്റ്(നിശ്ചിത തീയതിക്കകം ഉപയോഗിക്കുന്നതു നന്നായിരിക്കും) നിർബന്ധമാക്കിയിരിക്കുന്നത്. പാത്രങ്ങളിലോ ട്രേകളിലോ വിൽപനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങൾക്കും ഇത് ബാധകമാണ്. നിർമാണ തീയതിയും പ്രദർശിപ്പിക്കാവുന്നതാണ്. എന്നാൽ ഇത് നിർബന്ധമാക്കിയിട്ടില്ല. വിപണിയിൽ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് നിബന്ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button