KeralaLatest NewsNews

അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ് തെറ്റിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ … ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനകാര്യമന്ത്രി തോമസ് ഐസക്കിനേയും

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ് തെറ്റിയിരിക്കുന്നത്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also : തീവ്രവാദികളുടെ ആശയപ്രചരണത്തിന് “പച്ചവെളിച്ചം” എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് : ബി.ജെ.പി ഈ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളെന്ന് മുദ്രകുത്തി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ലൈഫ് മിഷനില്‍ അഴിമതി നടന്നുവെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനകാര്യമന്ത്രി തോമസ് ഐസക്കുമാണ്. അതുകൊണ്ട് തന്നെ വിജിലന്‍സ് ആദ്യം ചോദ്യം ചെയ്യേണ്ടത് ബ്രിട്ടാസിനെയും തോമസ് ഐസക്കിനെയുമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവശങ്കറും ബന്ധുക്കളും മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അഴിമതിക്കാരെന്ന് തെളിഞ്ഞിട്ടും ശിവശങ്കറെയും ജലീലിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button