KeralaLatest NewsNews

തീവ്രവാദികളുടെ ആശയപ്രചരണത്തിന് “പച്ചവെളിച്ചം” എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് : ബി.ജെ.പി ഈ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളെന്ന് മുദ്രകുത്തി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : തീവ്രവാദികളുടെ ആശയപ്രചരണത്തിന് പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് . നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.  കേരളം തീവ്രവാദികള്‍ക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ‘. പാകിസ്ഥാനില്‍ പരിശീലനം നേടി കാശ്മീരില്‍ ഇന്ത്യന്‍സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളി യുവാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2009ല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എത്തിയ നിഗമനമാണിത്. വര്‍ഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയത് മൂലം സംസ്ഥാനത്ത് സ്ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളതെന്നും 11 വര്‍ഷം മുമ്ബ് ഐ.ബി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്‍മോഹന്‍സിംഗിന്റെ കാലത്തെ ആ റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് ‘ഗുരുതരം’ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്നും അതില്‍ പറയുന്നു. വര്‍ഷങ്ങളായി ബി.ജെ.പി ഈ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളെന്ന് മുദ്രകുത്തിയവര്‍ മറിച്ച് ചിന്തിച്ചു തുടങ്ങിയത് അന്നുമുതലാണ്.

read also : പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി

മാറി മാറി ഇടതുവലതു സര്‍ക്കാരുകള്‍ വോട്ട്ബാങ്കിനായി ഒരു വിഭാഗത്തിനെ പ്രീണിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സന്ധി ചെയ്യുകയും ചെയ്യുന്നതിനെയാണ് രാഷ്ട്രീയ സംരക്ഷണം എന്നതുകൊണ്ട് ഐ.ബി ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. 11 വര്‍ഷത്തിനിപ്പുറം ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനം ആഗോളഭീകര സംഘടനയായ ഐസിസിന്റെ ശക്തമായ കേന്ദ്രമാണ്. ഇതിലേക്ക് നിരവധി യുവാക്കളാണ് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടത്. അഫ്ഗാനിലും സിറിയയിലുമെല്ലാം മരിച്ചു വീണ ഭീകരരില്‍ പലരും കാസര്‍കോട്ടുകാരും മലപ്പുറംകാരുമൊക്കെയാണെന്ന് അറിയാമായിരുന്ന നമുക്ക് ആ വാര്‍ത്ത പ്രത്യേകിച്ച് ഒരു പുതുമയുള്ളത് പോലുമല്ലാതായിരിക്കുന്നു.

പൊലീസ് നിഷ്‌ക്രിയം

എറണാകുളത്ത് ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് അല്‍ക്വ ഇദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി.ജെ.പിയുടെ ആരോപണം കൂടുതല്‍ തെളിഞ്ഞു . കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഭീകരവാദസാന്നിദ്ധ്യം ശക്തമാണെന്ന മുന്നറിയിപ്പുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിര്‍ജ്ജീവമായി കിടക്കുന്ന ഭീകരവിരുദ്ധ സ്‌ക്വാഡ് പുനരുജ്ജീവിപ്പിക്കാനോ ജാഗ്രത വര്‍ദ്ധിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. പൊലീസ് സേനയില്‍ തീവ്രവാദികളുടെ ആശയപ്രചരണത്തിന് പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല.

പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകള്‍ക്ക് ഇമെയില്‍ ചോര്‍ത്തിയതിന് സസ്പെന്‍ഷനിലായ അത്തരം സംഘടനകളുമായി ബന്ധമുള്ള എസ്.ഐയെ ഈ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്താണ് തങ്ങളുടെ കൃതജ്ഞത അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിവില്ലാഞ്ഞിട്ടല്ല മറിച്ച് 2009ലെ ഐ.ബി റിപ്പോര്‍ട്ട് പോലെ പൊലീസിനെ വരിഞ്ഞുമുറുക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കേരളത്തില്‍ ഭീകരവാദം ശക്തമാകാന്‍ കാരണം. പാനായിക്കുളം തീവ്രവാദ കേസും വാഗമണ്‍സിമി ക്യാമ്ബും നാറാത്ത് ഭീകരവാദ ട്രെയിനിംഗും കനകമല ക്യാമ്ബും കണ്ടുപിടിക്കാന്‍ സംസ്ഥാന പൊലീസിന് കഴിയാതിരുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം ഉള്ളതിനാലാണ്.

സ്വര്‍ണക്കടത്തും ഭീകരവാദവും

ഗള്‍ഫ് മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മറയാക്കിയാണ് ഇവിടെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ തങ്ങളുടെ രഹസ്യ സെല്ലുകള്‍ രൂപവത്കരിച്ചിരിക്കുന്നത്. കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ക്കാനും ഭീകരവാദപ്രവര്‍ത്തനത്തിന് കരുത്ത് പകരാനും ഇതേ മാര്‍ഗം ഉപയോഗിക്കുന്നതായി ഇപ്പോള്‍ എല്ലാവര്‍ക്കും ബോദ്ധ്യമായി. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിക്കൂട്ടിലാവുമ്പോള്‍ കേരളത്തെ കുറിച്ച് ഐ.ബി പറഞ്ഞ ഗുരുതരം എന്ന വാക്ക് അര്‍ത്ഥവത്താകുകയാണ്. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് വിവരം എന്‍.ഐ.എ, എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടേഴ്‌സ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയില്‍ വന്നതും സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്തതും രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button