ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളിലുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തി. നല്ല അയല്‍രാജ്യങ്ങളുടെ പെരുമാറ്റ രീതിയല്ല ചൈനയുടേതെന്നും അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ജമ്മുവിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും ഭീകരാക്രമണം
1996 ലെ ഇന്ത്യാ ചൈനാ കരാര്‍ ലംഘിച്ചു അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടത്തിയതായി ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അമേരിക്ക സമാധാനത്തിന്റെ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുമെന്നും, അതിര്‍ത്തിലെ സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചുവരികയാണെന്നും കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേർത്തു.
Post Your Comments