COVID 19Latest NewsNewsIndia

സാമ്പത്തിക സ്ഥിതിയില്‍ പിന്നിൽ, എന്നാൽ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ; ‘താന ഭഗത്’ വിഭാഗക്കാർ കോവിഡിനെ ചെറുത്തത് ഇങ്ങനെ

റാഞ്ചി: ജാര്‍ഖണ്ഡിലെ ‘താന ഭഗത്’ ഗോത്ര വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആരോഗ്യചര്യ, കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണ്. സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കാവസ്ഥയിലുള്ള ഈ സമുദായം തങ്ങൾ ശീലമാക്കിയ, ആചരിച്ച് പോരുന്ന ജീവിതചര്യ കൊണ്ടാണ് കോവിഡിനെ അകറ്റി നിര്‍ത്തുന്നത്.

Read also: ലഹരിമരുന്നു കേസ്: നടി രാകുൽ പ്രീത് സിംഗ് എൻ സി ബി ഓഫീസിൽ ഹാജരായി

ജാര്‍ഖണ്ഡില്‍ 3,481 കുടുംബങ്ങളിലായി 21,783 പേരാണ് ‘താന ഭഗത്’ ഗോത്രവിഭാഗത്തിലുള്ളത്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബരിദി ഗ്രാമത്തിലാണ് പതിറ്റാണ്ടുകളായി ഈ വിഭഗത്തിന്റെ താമസം. ഗാന്ധിയന്‍ തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഇവർ ലളിതജീവിതം നയിക്കുന്നവരാണ്. ‘താന ഭഗത്’ വിഭാഗം പാലിക്കുന്ന വൃത്തിയും വ്യക്തിശുചിത്വവുമാണ് ഇവരെ മഹാമാരിയിൽ നിന്ന് അകറ്റി നിര്‍ത്തുന്ന മുഖ്യ ഘടകം.

‘താന ഭഗത്’ വിഭാഗത്തിലെ ഭൂരിഭാഗം പേര്‍ക്കും രണ്ടേ രണ്ട് വസ്ത്രങ്ങള്‍ മാത്രമാണ്‌ സ്വന്തമായിട്ടുള്ളത്. എല്ലാദിവസവും അലക്കി വൃത്തിയാക്കുന്ന ശീലം ഇവര്‍ക്കുണ്ട്. തീര്‍ത്തും സസ്യഭുക്കുകളായ ഇവർ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. യാത്രകള്‍ നടത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കയ്യില്‍ ഭക്ഷണം കരുതുന്ന ശീലവുമുണ്ടിവര്‍ക്ക്.

നിത്യജീവിതത്തിന് എയര്‍ കണ്ടീഷനറുകളോ റെഫ്രിജറേറ്ററുകളോ ഉപയോഗിക്കാത്ത ഇവർ സാധാരണസമൂഹത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരാണ്. ഈ ജീവിതശൈലിയാവണം മഹാമാരിയില്‍ നിന്ന് ഇവരെ സംരക്ഷിക്കുന്നത്. പ്രകൃതിയോടിണങ്ങിയ ജീവിതവും ലളിതമായ ഭക്ഷണരീതിയും ഇവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

‘താന ഭഗത്’ വിഭാഗക്കാരുടെ ജീവിത രീതികള്‍ രോഗബാധയില്‍ നിന്ന് സംരക്ഷിക്കുന്ന വിധം മുഖവിലയ്‌ക്കെടുത്ത് സമൂഹത്തിലെ മറ്റുള്ളവരും ആരോഗ്യപരമായ ശീലങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

shortlink

Post Your Comments


Back to top button