CricketLatest NewsIndiaNewsSports

ഐപിഎല്‍ വാതുവെപ്പ് സംഘം പിടിയില്‍, പിടിയിലായവരെല്ലാം ഇരുപത്തിയഞ്ച് വയസിനു താഴെയുള്ളവര്‍

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ പിടിയില്‍. കൊല്‍ക്കത്തയിലെ ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൊല്‍ക്കത്ത പൊലീസിലെ ഡിറ്റക്ടീവ് വിഭാഗം വ്യാഴായ്ച രാത്രിയാണ് ഇരുപത്തിയഞ്ചിന് അടുത്ത് പ്രായമുള്ളവരായ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തത്.

വാതുവെപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ടാബ് ലെറ്റും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളിലെ വാതുവെപ്പ് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഐപിഎല്‍ തുടങ്ങിയതോടെ വാതുവെപ്പും സജ്ജീവമായികൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വാതുവെപ്പിന് ആറു പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കൊല്‍ക്കത്തയില്‍ നിന്ന് ഒമ്പത് പേര്‍ പിടിയിലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button