വാഷിങ്ടൻ: ആത്മനിർഭർ ഭാരതിനെ പ്രശംസിച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട പദ്ധതി വളരെ മികച്ച തുടക്കമായിരുന്നെന്ന് ഐഎംഎഫ് മുഖ്യവക്താവ് ഗെറി റൈസ് വ്യക്തമാക്കി. നിക്ഷേപം ആകർഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങൾ സഹായകമായെന്നും മികച്ച വളർച്ചയ്ക്കു കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കേജ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അതിഗുരുതരമായ പ്രതിസന്ധിയിൽനിന്ന് കരകയറ്റിയെന്നും ഗെറി റൈസ് കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, ശക്തമായ വിതരണ ശ്യംഖല സൃഷ്ടിക്കൽ, മനുഷ്യ വിഭവ ശേഷിയുടെ പരിപോഷണം എന്നിവ പദ്ധതിയുടെ പ്രത്യേകതയാണ്.
Post Your Comments