ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാൽവാനിയുടെ ടെക് കമ്പനിയായ ഹബ്ബിൾ കണക്ടഡ് പുതിയ മാസ്‌ക്‌ഫോൺ അവതരിപ്പിച്ചു .മെഡിക്കൽ-ഗ്രേഡ് N95 ഫിൽറ്റർ മാസ്കും വയർലെസ്സ് ഹെഡ്‍ഫോണും ചേർന്നതാണ് മാസ്ക്ഫോൺ.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോൺ നിർമ്മിച്ചിരിക്കുന്നത്.
Read Also : “പ്രതിഷേധം അനാവശ്യം ,കാർഷികബിൽ കർഷകർക്ക് ഗുണം ചെയ്യും “; പിന്തുണയുമായി മുഖ്യമന്ത്രി
N95 ഫിൽറ്റർ മാസ്കും വയർലെസ്സ് ഹെഡ്‍ഫോണും മാത്രമല്ല മൈക്രോഫോണും മാസ്ക്ഫോണിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇതുവഴി പാട് കേൾക്കാനും, ഫോൺ വിളിക്കാനും മാസ്ക്ഫോൺ വഴി സാധിക്കും. ഇൻബിൽറ്റ് മൈക്രോഫോൺ വ്യക്തതയുള്ള സംഭാഷണം ഫോൺ കോളിൽ ഉറപ്പിക്കും. ഫോൺ കോൾ എടുക്കാനും ശബ്ദം ക്രമീകരിക്കാനും മാസ്കിൽ ബട്ടണുകൾ ചേർത്തിട്ടുണ്ട്. ബിൽറ്റ്-ഇൻ വയർലെസ്സ് ഇയർബഡ്‌സ് ആണ് മാസ്ക്ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല വോയിസ് പ്രൊജക്ഷനും ഉൾപെടുത്തിയിട്ടുണ്ട്. നേർക്കുനേർ ഒരാൾ വന്നു സംസാരിക്കുമ്പോഴും വ്യക്തതയ്ക്കായി മാസ്ക് മാറ്റേണ്ട ആവശ്യമില്ല എന്ന് ചുരുക്കം.
ഊരിമാറ്റി വൃത്തിയാക്കാവുന്ന ഫിൽറ്റർ ആണ് മാസ്ക്ഫോണിൽ. മാത്രമല്ല അലക്സാ, സിരി, ഗൂഗിൾ അസിസ്റ്റ് എന്നുവയുമായി വോയിസ് അസിസ്റ്റും മാസ്ക്ഫോൺ വഴി ഉപയോഗപ്പെടുത്താം. ഒരു ഫുൾ ചാർജിൽ 12 മണിക്കൂർ വരെ മാസ്ക്ഫോൺ തുടർച്ചായി ഉപയോഗിക്കാം. 49 ഡോളർ ആണ് മാസ്ക്ഫോണിൻ്റെ വില. ഏകദേശം 3,600 രൂപ.
Post Your Comments