Latest NewsNewsIndia

തീവ്രവാദത്തിന്റെയും പീഡനത്തിന്റെയും കൊലപാതകത്തിന്റെയും രാജ്യത്ത് നിന്നുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ച് പാഠങ്ങള്‍ ആവശ്യമില്ല ; പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ

ദില്ലി: ഇന്ത്യ അധിനിവേശ ജമ്മു കശ്മീരിലെ മനുഷ്യാവകാശ സാഹചര്യം വഷളാക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ലോകത്തിന് പാക്കിസ്ഥാന്റെ ഒരു പാഠവും ആവശ്യമില്ലെന്ന് തുറന്നടിച്ച് ഇന്ത്യ. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം എന്നറിയപ്പെടുന്ന ഒരു രാജ്യത്ത് നിന്നുള്ള മനുഷ്യാവകാശത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ആവശ്യമില്ലെന്ന് ഇന്ത്യ പറഞ്ഞു.

മനുഷ്യാവകാശ കൗണ്‍സിലിന്റെ 45-ാമത് സെഷനില്‍ മറുപടി നല്‍കാനുള്ള അവകാശം വിനിയോഗിച്ചുകൊണ്ട് യുഎന്നിലേക്കുള്ള സ്ഥിരം മിഷന്റെ പ്രഥമ സെക്രട്ടറി സെന്തില്‍ കുമാര്‍ പാകിസ്ഥാനിലെ വംശീയ-മത ന്യൂനപക്ഷങ്ങളുടെ ഭയാനകമായ അവസ്ഥയിലേക്ക് യുഎന്‍എച്ച്ആര്‍സിയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

ബലൂചിസ്ഥാനിലെ തിരോധാനങ്ങള്‍, ഭരണകൂട അതിക്രമങ്ങള്‍, കൂട്ടക്കൊലകള്‍, ഉപദ്രവിക്കല്‍, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, സൈനിക പ്രവര്‍ത്തനങ്ങള്‍, പീഡനം, കൊലപാതകം, പീഡന ക്യാമ്പുകള്‍, തടങ്കല്‍ കേന്ദ്രങ്ങള്‍, സൈനിക ക്യാമ്പുകള്‍ എന്നിവ പതിവ് സവിശേഷതകളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ശതമാനം കുറയുന്നതിനെക്കുറിച്ച് സംസാരിച്ച സെന്തില്‍ കുമാര്‍ ‘1947 ല്‍ 23% ആയിരുന്ന പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ തുച്ഛമായ ഒരു സംഖ്യയായി കുറഞ്ഞുവെന്നത് വളരെയധികം ആശങ്കാജനകമാണെന്നും പാകിസ്ഥാന്‍ അധിനിവേശ ജമ്മുവിലും യഥാര്‍ത്ഥ കശ്മീരികളെ തുരത്തിക്കൊണ്ട് പാകിസ്താന്‍ ജനസംഖ്യാപരമായ മാറ്റം വരുത്തിയെന്നും പറഞ്ഞു.

മറ്റുള്ളവരോട് പ്രസംഗിക്കുന്നതിനുമുമ്പ്, മനുഷ്യാവകാശ ലംഘനത്തിന്റെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും ഏറ്റവും മോശം രൂപമാണ് ഭീകരതയെന്ന് പാകിസ്ഥാന്‍ ഓര്‍മ്മിക്കണമെന്ന് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button