COVID 19Latest NewsIndiaNews

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 86,052 പേർക്ക്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയി. 1,141 പേരാണ് മരിച്ചത്. ആകെ മരണം 92,290 ആയി. 9,70,116 പേരാണ് ചികിത്സയിലുള്ളത്. 47,56,165 പേർ രോഗമുക്തരായി.

Read also: ഒറ്റദിവസം 13 ലക്ഷത്തിൽ പരം പരിശോധനകള്‍; കോവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് ഇന്ത്യ

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ആന്ധ്രാപ്രദേശിൽ 6,54,385 കേസുകളും തമിഴ്നാട്ടിൽ 5,63,691 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 5,48,557 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 3,74,277 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button