
ഇടുക്കി: ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയതോടെ എംഎല്‍എയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി എംഎല്‍എ തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ ആയിരുന്നു. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സമ്പര്‍ക്കത്തില്‍ നിന്നാണ് ഇരുവര്‍ക്കും രോഗം വന്നത്.
Post Your Comments