Latest NewsNewsIndia

അർദ്ധരാത്രിയിൽ കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശ് : കാമുകിയെ കാണാന്‍ എത്തിയ പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നതായി പരാതി. കൗമാരക്കാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു . സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

Read Also : പാലാരിവട്ടം പാലം പൊളിച്ച് പണി : സർക്കാരിന് പാരയായി കരാറുകാരനും സംഘടനയും രംഗത്ത് 

മഥുര ജില്ലയിലെ നഗ്ല ഭാരതീയ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത് . ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ് 17 കാരന്‍ . പതിനാലുകാരി താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. ഇരുവരും സ്‌കൂളില്‍ വച്ച്‌ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. കാണണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചതിനെ തുടര്‍ന്നാണ് പതിനേഴുകാരന്‍ കൂട്ടുകാരനൊപ്പം വീട്ടിലെത്തിയത് എത്തിയത്. ഇരുവരെയും കണ്ട നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Read Also : കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ 

കാമുകനെ വീട്ടുകാര്‍ മര്‍ദ്ദിക്കുന്നത് കണ്ട പെണ്‍കുട്ടി രണ്ട് കിലോമീറ്ററോളം ദൂരം ഓടി പതിനേഴുകാരന്റെ വീട്ടില്‍ എത്തി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വിവരം അറിഞ്ഞ് കൗമാരക്കാരന്റെ വീട്ടുകാര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button