
മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ സംഭവത്തില്‍ ശിവസേന വക്താവ് സജ്ഞയ് റാവത്തിനോട് വിശദീകരണം ആരാഞ്ഞ് ബോംബെ ഹൈക്കോടതി. കങ്കണ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമാനുസൃതമായാണ് വീട് നിര്‍മിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് തന്റെ വീട് പൊളിച്ചത്.
ഇതിന് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കങ്കണ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കങ്കണയെ ഭീഷണിപ്പെടുന്ന തരത്തില്‍ സജ്ഞയ് റാവത്ത് പ്രസംഗിക്കുന്നതിന്റെ വീഡിയോ കങ്കണയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി റാവത്തിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. കേസില്‍ കോടതി അന്തിമവാദം കേള്‍ക്കുന്നത് വെള്ളിയാഴ്ച ആരംഭിക്കും.
അതേസമയം, രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് സ്ഥലത്തില്ലാത്തതിനാല്‍ കോടതിയില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ അല്പം കൂടി സമയം അനുവദിക്കണമെന്ന് റാവത്തിന്റെ അഭിഭാഷകനും മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രതിനിധിയും കോടതിയോട് ആവശ്യപ്പെട്ടെങ്കിലും വാദം കേള്‍ക്കുന്നത് വൈകിക്കാനാവില്ലെന്നും വിശദീകരണം ഉടന്‍ സമര്‍പ്പിക്കണമെന്നും കോടതി പ്രതികരിച്ചു.
ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് എച്ച് വാര്‍ഡ് ഓഫീസറോടും വിശദീകരണം നല്കാന് ജസ്റ്റിസ് എസ്.ജെ. കതാവാല്ല, ആര്.ഐ. ചഗ്ല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചു.പൊളിച്ചിട്ട വീടിനെ അതേ അവസ്ഥയില്‍ ഇടാന്‍ സാധിക്കില്ല. കെട്ടിടം ഭാഗികമായാണ് പൊളിച്ചത്. ഇത് വലിയ മഴയുള്ള സമയം കൂടിയാണ്. പരാതിക്കാരിയുടെ ഹര്‍ജിയില്‍ വെള്ളിയാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
Post Your Comments