തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്.
Read also: വൈറസിൽ പുതിയ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞർ; കൂടുതൽ അപകടകാരി ആയേക്കുമെന്ന് സൂചന
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ. സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്ന എൻഐഎ കസ്റ്റഡിയിലാണ്.
Post Your Comments