KeralaLatest NewsNews

എൻ.ഐ.എ. ശിവശങ്കറിൽ നിന്ന് വ്യക്തത തേടിയത് ഈ കാര്യങ്ങളിൽ

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. എട്ടരമണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു. ശിവശങ്കറിൽ നിന്ന് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചതറിഞ്ഞത് രണ്ട് കാര്യങ്ങളാണ്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കർ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത്.

Read also: ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല ഇന്ത്യയുടെ ഭാഗം; അധിനിവേശ കശ്മീരിലെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാ​ക് നീക്കത്തിനെതിരെ ഇന്ത്യ

ലൈഫ് മിഷനിൽ സ്വപ്ന സുരേഷിന് കമ്മീഷൻ കിട്ടിയത് താനറിഞ്ഞിട്ടില്ലെന്ന് ശിവശങ്കർ മറുപടി നൽകി. ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുളള കൂടിക്കാഴ്ചകൾ വ്യക്തിപരമെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തിയിട്ടുണ്ട്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻ.ഐ.എ. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയേക്കുമെന്നാണ് സൂചന.

ശിവശങ്കറിന്റെ ഉത്തരങ്ങൾ പരിശോധിച്ചാകും എൻ.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. സ്വപ്നയിൽനിന്നും സന്ദീപിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

shortlink

Post Your Comments


Back to top button