Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsNews

വൈറസിൽ പുതിയ ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞർ; കൂടുതൽ അപകടകാരി ആയേക്കുമെന്ന് സൂചന

ഹൂസ്റ്റണ്‍: കൊറോണ വൈറസിൽ പുതിയ ജനിതക വ്യതിയാനങ്ങൾ(മ്യൂട്ടേഷൻ) സംഭവിച്ചതായി അമേരിക്കയിലെ ശാസ്ത്രജ്ഞർ. ഈ മ്യൂട്ടേഷനുകളിലൊന്ന് കോവിഡിന്റെ വർധിച്ച വ്യാപനത്തിനു കാരണമായേക്കാമെന്നാണു കണ്ടെത്തൽ. വൈറസിന്റെ അയ്യായിരത്തിലധികം ജനിതക ശ്രേണികളെക്കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Read also: സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

എന്നാൽ പുതിയ മ്യൂട്ടേഷനുകൾ വൈറസിനെ മാരകമാക്കുകയോ രോഗത്തിൻറെ ക്ലിനിക്കൽ ഫലങ്ങളെ സ്വാധീനിക്കുകയോ ചെയ്യുന്നതല്ലെന്ന് ബുധനാഴ്ച പുറത്തു വിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വൈറസ് മനുഷ്യരിലൂടെ പ്രചരിക്കുന്നതിനനുസരിച്ച് കൂടുതൽ സംക്രമികമാകാമെന്നും, ഇത് രോഗ പ്രതിരോഗ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അമേരിക്കയിലെ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്റ്റിയസ് ഡിസീസസിലെ (എൻ‌ഐ‌ഐ‌ഡി) വൈറോളജിസ്റ്റായ ഡേവിഡ് മോറൻസ് അഭിപ്രായപ്പെട്ടു.

വാക്സിൻ കണ്ടെത്തുന്നതുവരെ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകഴുകൽ തുടങ്ങിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button