ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 7 ബില്യൺ ഡോളറോളം കുറവ് വന്നതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന് വേണ്ടി വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് സഭയിൽ കണക്കുകൾ ഉദ്ധരിച്ചത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഉണ്ടായ കുറവിനെപ്പറ്റി ഉയർന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ 16.60 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. നേരത്തെ ഇത് 23.45 ബില്യൺ ഡോളറായിരുന്നു. ചൈനയുമായുള്ള സംഘർഷത്തെ തുടർന്നാണ് ഇറക്കുമതിയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചതിന്റെ സൂചനകളാണിത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതി 27 ശതമാനം കുറഞ്ഞു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയുമായുണ്ടാക്കിയ കരാറുകളിൽ പലതും റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനീസ് ആപ്പുകളുടെ നിരോധനമുൾപ്പെടെ ബഹുമുഖ തന്ത്രമാണ് ചൈനക്കെതിരെ കേന്ദ്രസർക്കാർ പ്രയോഗിക്കുന്നത്.
Post Your Comments