KeralaLatest NewsNews

കുറ്റകൃത്യങ്ങൾ കൂടുന്നു; അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം

അന്തര്‍ സംസ്ഥാന തൊഴിലാളികളിൽ കുറ്റവാസന കൂടുകയും പലവിധ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരെന്ന് കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് കാർഡുകൾ വിതരണം ചെയ്യണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത് വന്നത്.

പെരുമ്പാവൂര്‍: സംസ്ഥാനത്ത് അതിഥി തൊഴിലകൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യണമെന്ന ആവശ്യവുമായി മര്‍ച്ചന്‍റ്​സ്​ അസോസിയേഷന്‍. അന്തര്‍ സംസ്ഥാന തൊഴിലാളികളിൽ കുറ്റവാസന കൂടുകയും പലവിധ കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരെന്ന് കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണ് കാർഡുകൾ വിതരണം ചെയ്യണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത് വന്നത്.

എന്നാൽ നഗരസഭ വിളിച്ചുചേര്‍ത്ത പല യോഗങ്ങളിലും മര്‍ച്ചന്‍റ്​സ്​ അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ അതിഥി തൊഴിലാളികൾക്കിടയിൽ എന്‍.ഐ.എയുടെ ഇടപെടല്‍പോലും വന്നു. ഇത് വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വഴിയോരങ്ങളില്‍ വ്യാപാരം നടത്തുന്ന അന്തര്‍ സംസ്ഥാനക്കാര്‍ക്ക് എത്രയും വേഗം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്നും അത് മറ്റുള്ളവര്‍ കാണുംവിധം വലുതായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ മുഖവിലക്കെടുത്തിട്ടില്ല. ഇതിനെ തുടർന്നാണ് വ്യാപാരികൾ പ്രതിഷേധവുമായി മുന്നോട്ട് വന്നത് .

Read Also: വിവാദ കാർഷിക ബിൽ: സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാൻ: മുല്ലപ്പള്ളി

വ്യാപാര സംഘടനകളും പൊലീസുമായി ചേര്‍ന്ന് അതിഥി തൊഴിലാളികൾ കൂടുതലുള്ള എല്ലാ മേഖലയിലും നഗരസഭ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് ഭാരവാഹികളായ ജോസ് നെറ്റിക്കാടന്‍, വി.പി. നൗഷാദ്, എസ്. ജയചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button