KeralaLatest NewsIndia

നുഴഞ്ഞു കയറ്റം രൂക്ഷം: ബംഗാളികളെന്ന പേരിൽ കേരളത്തിൽ ബംഗ്ലാദേശികള്‍, തങ്ങുന്നത് കൂട്ടമായി

അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരലേക്കും അവിടെ നിന്ന് മറ്റിടങ്ങളലേക്കും ധാരാളം അന്യസംസ്ഥാന തൊഴിലാളികള്‍ മാറിയും തിരിഞ്ഞും ജോലിക്കായി എത്തുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണം പേരിന് മാത്രമെന്ന് ആരോപണം. അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ലോക്ക് ഡൗണിന് ശേഷം ഓരോ പ്രദേശത്തും വന്നുപോകുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പൊലീസിന്റെ പക്കലില്ലെന്നതാണ് വാസ്തവം.

ലോക്ക് ഡൗണിന് പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്ക് കൂടി ആയതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തടസ്സമാകുന്നതെന്ന് പൊലീസ് പറയുന്നത്. എന്നാൽ ഈ വീഴ്ചകളാണ് ഭീകരവാദികളും ക്രിമിനലുകളുമുള്‍പ്പെടെ കേരളത്തെ സുരക്ഷിത താവളമാക്കുന്നതിന് കാരണം. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ പോലും തങ്ങളുടെ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ കൃത്യമായി ഇല്ല. തൊഴിലാളിക്യാമ്പുകളുടെയും ചില തൊഴിലുടമകളുടെയും വിവരങ്ങള്‍ മാത്രമാണ് പൊലീസിനുള്ളത്.

തൊഴിലുടമയെയും ഒപ്പമുള്ളവരെയും അരും കൊലചെയ്യുകയും കവര്‍ച്ചചെയ്യുകയും ചെയ്തതുള്‍പ്പെടെ തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച്‌ ഇവരുള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. പശ്ചിമബംഗാള്‍, ബീഹാര്‍, യു.പി, രാജസ്ഥാന്‍, അസാം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അതിഥിതൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചതോടെ അവിടങ്ങളില്‍ നിന്നുളള കുറ്റവാളികളും കേരളത്തെ സുരക്ഷിത താവളമാക്കി.

തൊഴിലുടമകള്‍ ഇവരുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ല. ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പാണ് സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് തുടങ്ങിയത്. നിര്‍മ്മാണ മേഖലയില്‍ ജോലി തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തപ്പെട്ട ഇവര്‍ പിന്നീട് സമസ്ത മേഖലകളും കൈയ്യടക്കി.

ഇഷ്ടിക കമ്പനികള്‍, കശുഅണ്ടി ഫാക്ടറികള്‍, ഹോട്ടലുകള്‍, മരാമത്ത് പണികള്‍, തെങ്ങ് കയറ്റം, മരം മുറിക്കല്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, മത്സ്യ ബന്ധനം തുടങ്ങി എല്ലാ തൊഴില്‍ മേഖലകളും അന്യസംസ്ഥാന തൊഴിലാളികളുടെ നിയന്ത്രണത്തിലായി.അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരലേക്കും അവിടെ നിന്ന് മറ്റിടങ്ങളലേക്കും ധാരാളം അന്യസംസ്ഥാന തൊഴിലാളികള്‍ മാറിയും തിരിഞ്ഞും ജോലിക്കായി എത്തുന്നുണ്ട്.

read also: ‘കര്‍ഷകരെ കലാപത്തിന് പ്രേരിപ്പിക്കുന്നു’; കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ കെജ്രിവാളിനെതിരെ പരാതി നൽകി

ഇതൊന്നും പൊലീസോ ലേബര്‍ വകുപ്പോ അറിയാറില്ല. ആഡംബര ഫോണുകള്‍ ഉപയോഗിക്കുന്ന ഇവരില്‍ പലരും സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. പലസംസ്ഥാനങ്ങളില്‍ നിന്നായെത്തിയ ഇവര്‍ക്കിടയില്‍ നിരവധി ഗ്രൂപ്പുകളുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുവില്‍ ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ട്.

ഇത്തരക്കാര്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ കൂട്ടമായേ താമസിക്കാറുള്ളൂ. അവരുടെതായ ഭാഷകളിലുള്ള വാട്ട്സ് ആപ് , ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവര്‍ക്കുണ്ട്. ഇവരുടെ ഫോണ്‍നമ്പരുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പൊലീസിന്റെ പക്കലില്ലാത്തതിനാല്‍ ഗ്രൂപ്പുകളില്‍ ഇവര്‍ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാന്‍ പൊലീസിന് പലപ്പോഴും കഴിയാറില്ല എന്നതാണ് യാഥാർഥ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button