Latest NewsKeralaIndia

മന്ത്രിയെന്ന നിലയില്‍ പക്വത കാട്ടാതെ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച്‌ പോയത് നാണക്കേടായി : ജലീലിനെതിരെ സി.പി.ഐ

വാര്‍ത്താസമ്മേളനങ്ങളില്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ ശെെലി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സി.പി.ഐ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ചുപോയ മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിര്‍വാഹക സമിതി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വതകാട്ടിയില്ലെന്നും എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച്‌ പോയത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും സി.പി.ഐ നിര്‍വാഹക സമിതിയില്‍ വിമര്‍ശനം.

സര്‍ക്കാര്‍ നയത്തിനെതിരെ ഭരണകക്ഷിക്കകത് തന്നെ അതൃപ്തിയുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് സി.പി.ഐ യോഗത്തിലുയര്‍ന്ന വിമര്‍ശനം. മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റെന്നും സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു.

read also: വിദേശസംഭാവന കേരളത്തില്‍ മതപരിവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നുവെന്ന് സഭയിൽ എം.പി.യുടെ ആരോപണം

വാര്‍ത്താസമ്മേളനങ്ങളില്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ ശെെലി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സി.പി.ഐ സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ മുഖ്യമന്ത്രി നല്‍കുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും സി.പി.ഐ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button