വെല്ലിംഗ്ടണ്‍ : കോവിഡ് വ്യാപനം ചെറുത്തു നിർത്തിയതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിച്ച് ന്യൂസിലൻഡ്. രാജ്യത്ത് ഇനി മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. ഓക്ലൻഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് നടപടി, ഇളവ് പ്രാബല്യത്തിൽ വന്നു.
Also read : സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : കോവിഡ് ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ഓക്ലൻഡിലും കോവിഡ് വ്യാപനം നേരിയ തോതിലാണെന്നും അത് ഉടൻ തന്നെ പൂർണ തോതിൽ നിയന്ത്രണവിധേയമാകുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 1468 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 25 പേർ മരണപ്പെട്ടു. കോവിഡ് നിയന്ത്രണ- പ്രതിരോധ പ്രവർത്തനങ്ങളിലെ ന്യൂസിലൻഡ് മാതൃക ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിയിരുന്നു.
Post Your Comments